സിപിഐയിലെ മൂന്ന് ടേം വ്യവസ്ഥ; ഇ.ചന്ദ്രശേഖരൻ അടക്കമുള്ളവർക്ക് സീറ്റില്ല

ചിലർക്ക് ഇളവ് നൽകണമെന്ന് ജില്ലാ നേതൃത്വങ്ങൾ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല

Update: 2026-03-09 01:06 GMT

തിരുവനന്തപുരം: സിപിഐയിൽ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കിയതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നഷ്ടമായത് ഇ.ചന്ദ്രശേഖരൻ അടക്കമുള്ള പ്രമുഖർക്ക്. ചിലർക്ക് ഇളവ് നൽകണമെന്ന് ജില്ലാ നേതൃത്വങ്ങൾ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന് പകരം ഗോവിന്ദൻ പള്ളികാപ്പിലും, പറവൂരിൽ പ്രതിപക്ഷനേതാവിനെ നേരിടാൻ ടൈസൺ മാസ്റ്ററും രംഗത്തിറങ്ങും.

മൂന്ന് ടേം വ്യവസ്ഥ കർശനമാക്കിയതോടെ ആറ് സിറ്റിങ് എംഎൽഎമാർക്കാണ് മത്സരിക്കാനുള്ള അവസരം നഷ്ടമായത്. അതും സിപിഐയിലെ പ്രധാനപ്പെട്ട മുഖങ്ങൾ. കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന് പകരം ഗോവിന്ദൻ പള്ളിക്കാപ്പിൽ ഇത്തവണ മത്സരത്തിനിറങ്ങും. കൊല്ലം ജില്ലാ സെക്രട്ടറി പി.എസ് സുപാലിന് പകരം പുനലൂരിൽ അജയ് പ്രസാദാണ് മത്സരിക്കുക. ചാത്തന്നൂരിൽ ജി.എസ് ജയലാലിന് പകരം ആർ രാജേന്ദ്രൻ മത്സരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാറിന് പകരം അടൂരിൽ പ്രീജി ശശിധരനാണ് ജനവിധി തേടുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ മത്സരിക്കും. നാട്ടികയിൽ സിറ്റിംഗ് എംഎൽഎ സിസി മുകുന്ദനു പകരം ഗീതാഗോപിയാണ് ജനവിധി തേടുന്നത്.കൊടുങ്ങല്ലൂരിൽ വി.ആർ സുനിൽകുമാറും , തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണനും മത്സരിക്കുമെന്നാണ് വിവരം. നാദാപുരത്ത് ഇ.കെ വിജയനു പകരം പി.വസന്തവും,നെടുമങ്ങാട് ജി.ആർ അനിലും, ചിറയിൻകീഴ് മനോജ് ബി.ഇടമനയും ജനവിധി തേടും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News