'ഇതാണോ സ്ത്രീ സുരക്ഷ? കപ്പും പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി മറുപടി പറയണം' : വി.ഡി സതീശന്‍

'ഒരു മന്ത്രിയുടെ ഭാര്യക്ക് പോലും കിട്ടാത്ത നീതി കേരളത്തിലെ മറ്റേത് സ്ത്രീക്കാണ് കിട്ടുക?'

Update: 2026-03-09 14:50 GMT

കോഴിക്കോട്: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു മന്ത്രിയുടെ ഭാര്യക്ക് പോലും കിട്ടാത്ത നീതി കേരളത്തിലെ മറ്റേത് സ്ത്രീക്കാണ് കിട്ടുക. സ്ത്രീ സുരക്ഷയുടെ കപ്പും പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണം -സതീശന്‍ പറഞ്ഞു.

'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രിയുടെ ഇരിപ്പുണ്ടല്ലോ. നേരത്തെ ഒരു കേസ് വന്നപ്പോള്‍ സ്ത്രീസുരക്ഷയില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒരു താല്‍പര്യമുണ്ടല്ലോ. എന്താണ് മന്ത്രിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്. അദ്ദേഹത്തിന്റെ പൊലീസാണ് ഒരു മന്ത്രിയുടെ ഭാര്യ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിട്ട് നല്‍കാത്തത്. അവര്‍ വിളിച്ചിട്ട് വന്ന പൊലീസ് അവരെ കാണാന്‍ നില്‍ക്കാതെ തിരിച്ചുപോയി. അവരെ അവിടെ മുറിയില്‍ പൂട്ടി ബലപ്രയോഗം നടത്തുകയായിരുന്നു. മുറിയില്‍ അടച്ചുപൂട്ടിയിട്ട് അവരുടെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിക്കുകയാണ്. ഇതാണോ സ്ത്രീസുരക്ഷയെന്ന് മുഖ്യമന്ത്രി പറയണം.

Advertising
Advertising

യുഡിഎഫിന്റെ പണിയാണ് ഇതെന്നാണ് മന്ത്രി ആരോപിക്കുന്നത്. യുഡിഎഫിന്റെ പണി ഇതാണോ. അവരുടെ കുടുംബത്തിലുണ്ടായ സംഭവമാണ്. അവര്‍ പ്രതികരിച്ച ശേഷം മാത്രമാണ് ഞങ്ങള്‍ പ്രതികരിച്ചത് -വി.ഡി സതീശന്‍ പറഞ്ഞു. 

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News