ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ഇ.പി ജയരാജൻ

ബിജെപിയിൽ ചേരാൻ ഡൽഹിയിൽ പോയെന്ന പ്രസ്താവനക്കെതിരെയാണ് ഇപിയുടെ കേസ്

Update: 2024-06-15 14:28 GMT

കണ്ണൂർ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാനനഷ്ട കേസ് ഫയൽ ചെയ്തു. കണ്ണൂർ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. താൻ ബിജെപിയിൽ ചേരാൻ ഡൽഹിയിൽ പോയി എന്ന പ്രസ്താവനക്കെതിരെയാണ് ഇപിയുടെ കേസ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ശോഭാ സുരേന്ദ്രൻ ഇ.പി ജയരാ​​ജനെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ കൂടെയാണ് ഇ.പി ജയരാജൻ ഡൽഹിയിലേക്ക് വന്നത്. എന്നാൽ ഒരു ഫോൺ കോൾ വന്നപ്പോൾ പിന്നീടാകാം എന്ന് പറഞ്ഞ് ഇപി ഒഴിഞ്ഞുമാറുകയായിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News