ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ വൻ കുറവ്

2019 ലെ ഹജ്ജിനായി ഈ മാസം 17 വരെ അപേക്ഷിക്കാമെങ്കിലും അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ട്.

Update: 2018-11-11 01:58 GMT
Advertising

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ വൻ കുറവ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഹജ്ജ് നയത്തില്‍ വന്ന മാറ്റവും, രൂപയുടെ മൂല്യം ഇടിഞ്ഞത് കാരണമുണ്ടായ യാത്രാ നിരക്കിലെ വര്‍ദ്ധനവുമാണ് അപേക്ഷകര്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

2019 ലെ ഹജ്ജിനായി ഈ മാസം 17 വരെ അപേക്ഷിക്കാമെങ്കിലും അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ട്. സാധരണ മുന്‍വര്‍ഷങ്ങളില്‍ ഈ കാലയളവില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടി അപേക്ഷകളാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ 70 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രമാണ് നേരിട്ട് അവസരം ലഭിച്ചിരുന്നത്. ശേഷിക്കുന്നവരെല്ലാം ജനറല്‍ കാറ്റഗറിയിലാണ് ഉൾപ്പെടുക. മുന്‍വര്‍ഷങ്ങളില്‍ 45 കഴിഞ്ഞ സ്ത്രീകള്‍ക്കും അഞ്ചാം വര്‍ഷക്കാര്‍ക്കും നേരിട്ട് അവസരം നല്‍കിയിരുന്നു. അതു കൊണ്ട് തന്നെ സംവരണ വിഭാഗത്തില്‍ മുന്‍ഗണന ലഭിക്കുന്നതിനായി കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയിരുന്നു.

Tags:    

Similar News