കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

കോട്ടയം കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് കൊല്ലപ്പെട്ടത്.

Update: 2024-04-28 04:18 GMT

കോട്ടയം: ചീട്ടുകളിയെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കോട്ടയം കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. ലിബിനെ കുത്തിയെന്ന് സംശയിക്കുന്ന പാലാ സ്വദേശി അഭിലാഷ് ഷാജി (30), പ്രദേശവാസിയായ നിർമല (55), ഇവരുടെ ബന്ധു എറണാകുളം സ്വദേശി ബെന്നി (44) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.

മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയാണ് വാക്കുതർക്കവും കത്തിക്കുത്തുമുണ്ടായത്. കൊല്ലപ്പള്ളിയിൽ ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയതായിരുന്നു യുവാവ്. പാലാ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അഭിലാഷ് ഷാജി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News