കുടിവെളള പ്രശ്നം; തെര‍‍‍‍‍‍‍ഞ്ഞെടുപ്പ് ബഹിഷ്ക്കരികരിക്കാനൊരുങ്ങി മീഞ്ച പഞ്ചായത്ത്

മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് പ്രതിഷേധമായി തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്.

Update: 2019-04-04 02:27 GMT
Advertising

കുടിവെള്ള സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി നാട്ടുകാർ. മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് പ്രതിഷേധമായി തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനൊരുങ്ങുന്നത് .

മീഞ്ച പഞ്ചായത്തിലെ 10,13 വാർഡുകളിലെ താമസക്കാരാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതായുള്ള ബാനര്‍ സ്ഥാപിച്ച് തങ്ങളുടെ നിലപാടറിയിച്ചത്. ഇരു വാർഡുകളിലെയും ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് പജിങ്കാർ ജംഗ്ഷനിൽ പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള ടാങ്കിനെയാണ്. ആദ്യമൊക്കെ അതു നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നെങ്കിലും പിന്നീട് ടാങ്കിലെ വെള്ളം മലിനമാവുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കുടിവെള്ള പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കില്‍ തെര‍ഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് നാട്ടുകാരുടെ നിലപാട് .

ടാങ്കിൽ നിന്നുള്ള വെള്ളം പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാനാകാത്ത വിധം മലിനമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതെന്നും നാട്ടുകാർ പറയുന്നു.

Tags:    

Similar News