കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പി.ജി കോഴ്‌സുകൾക്ക് അനുമതി

ഒമ്പത്‌ വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിനാണ് ധന വകുപ്പ്‌ അംഗീകാരം നൽകിയത്

Update: 2024-05-04 07:01 GMT

തിരുവനന്തപുരം:പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന്‌ ധന വകുപ്പ്‌ അംഗീകാരം നൽകി. 34 ഡോക്ടർമാർക്കാണ്‌ ഉപരി പഠനത്തിന്‌ അവസരം ഒരുങ്ങുന്നത്‌.

ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്‌തേഷ്യോളജി എന്നിവയിൽ അഞ്ച്‌ വീതവും, ഒബ്‌സ്‌ട്രെട്രിക്‌സ്‌ ആൻഡ്‌ ഗൈനക്കോളജി, പീഡിയാട്രിക്‌സ്‌, ഓർത്തോപീഡിയാട്രിക്‌സ്‌ എന്നിവയിൽ നാലു വീതവും, ഇഎൻടി, ഓഫ്‌ത്താൽമോളജി എന്നിവയിൽ മൂന്നുവീതവും, ട്രാൻസ്‌ഫ്യുഷൻ മെഡിസിനിൽ ഒന്നും സീറ്റുകളാണ്‌ അനുവദിച്ചത്‌.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News