കിഫ്ബി മസാലബോണ്ടിലെ ഇഡി നോട്ടീസ് സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

ഇഡി നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു

Update: 2025-12-19 16:26 GMT

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടിലെ ഇഡി നോട്ടീസ് സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ ചെയ്ത ഉത്തരവ് തടഞ്ഞത്. ഇഡിയുടെ അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുന്നതുവരെയാണ് സ്റ്റേ.

ഇഡി നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇഡി നോട്ടീസ് റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ഹരജിയിലാണ് നടപടി. ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നത്.

ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയായിരുന്നു മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി ഉദ്യോഗസ്ഥർ എന്നിവർക്ക് നോട്ടീസ് അയച്ചത്. ഫെമ നിയമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി അഡ്ജുഡികേറ്റിംഗ് അതോറിറ്റിക്ക് ഇഡി റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. മസാല ബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തൽ.

2019ൽ 9.72 പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ബോണ്ട്‌ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News