'യേ ക്യാ ഹേ?'; കേരള സ്‌റ്റോറിയുടെ വിക്കിപീഡിയ പേജ് തിരുത്തി വിരുതന്മാര്‍, പേരുകള്‍ മാറിയത് അറിയാതെ ദേശീയമാധ്യമങ്ങള്‍

സിനിമയുടെ സംവിധായകൻ്റെയും നിര്‍മാതാവിൻ്റെയും അഭിനേതാക്കളുടെയുമെല്ലാം പേരുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു

Update: 2026-02-23 15:07 GMT

കോഴിക്കോട്: കേരളത്തെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്വേഷ സിനിമ 'കേരള സ്റ്റോറി 2'ന്റെ വിക്കിപീഡിയ പേജ് തിരുത്തി വിരുതന്മാര്‍. സിനിമ പ്രചരിപ്പിക്കുന്ന വിദ്വേഷം വ്യാപക ചര്‍ച്ചയായ സമയത്താണ് കേരള സ്റ്റോറിയുടെ സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരുടെ പേര് വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്ത് മാറ്റിയത്. എന്നാല്‍, പല ദേശീയമാധ്യമങ്ങളും ഇക്കാര്യമറിയാതെ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നല്‍കിയത് തെറ്റായ പേരുകളാണ്.

സിനിമയുടെ സംവിധായകന്റെയും നിര്‍മാതാവിന്റെയും അഭിനേതാക്കളുടെയുമെല്ലാം പേരുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ചിലതില്‍ ഏതാനും തെറിവാക്കുകളാണ് പേരായി നല്‍കിയത്. സിനിമ ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണെന്ന് മാറ്റി. സിനിമയില്‍ അനാവശ്യമായ ഒരുപാട് സീനുകളും വയലന്‍സും ഉണ്ടെന്നും എഡിറ്റ് ചെയ്ത് ചേര്‍ത്തിരുന്നു. 

Advertising
Advertising

 



എന്നാല്‍, പല മാധ്യമങ്ങളും സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ക്കായി ഈ വിക്കിപീഡിയ പേജാണ് ആശ്രയിച്ചത്. ഇതില്‍ തെറ്റായി നല്‍കിയ പേരുകളെല്ലാം പലരും വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തി. ഇത്തരത്തില്‍ സംവിധായകന്റേത് ഉള്‍പ്പെടെ പേര് തെറ്റായി വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News