'മതി'; മുഹമ്മദ് മഖ്‌ബൂൽ മൻസൂറിന്റെ ഏറ്റവും പുതിയ ​ഗാനം പുറത്ത്

സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിന്റെ ലേബലിലാണ് ​ഗാനമെത്തിയത്

Update: 2026-02-15 06:36 GMT

കൊച്ചി: 'മുക്കത്തെ പെണ്ണെ'യ്ക്ക് ശേഷം മുഹമ്മദ് മഖ്‌ബൂൽ മൻസൂർ വീണ്ടുമെത്തുന്നു. സൂപ്പർ ഡ്യൂപ്പർ അവതരിപ്പിക്കുന്ന മഖ്‌ബൂലിന്റെ ഏറ്റവും പുതിയ ഗാനം "മതി" റിലീസ് ചെയ്തു. മഖ്‌ബൂലാണ് ​ഗാനത്തിന് വരികൾ രചിച്ച്, സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് അറെഞ്ച്മെന്റ് എന്നിവ നിർവഹിച്ചതും അദ്ദേഹം തന്നെ. ഗസൽ സ്റ്റൈലിൽ ചിട്ടപ്പെടുത്തിയ ഒരു മലയാളം സൂഫി- ഖവാലി ഗാനമായാണ് "മതി" ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ ഒറിജിനൽ മ്യൂസിക് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പുതിയ മ്യൂസിക് ലേബൽ ആണ് സൂപ്പർ ഡ്യൂപ്പർ മ്യൂസിക്. പുതിയ സംഗീത പ്രതിഭകളെ കണ്ടെത്താനും, അവർക്ക് പുത്തൻ ഒറിജിനൽ സംഗീതം ഉണ്ടാക്കാനുള്ള പിന്തുണ നൽകുക എന്ന ആശയത്തോടെയുമാണ് ഈ ലേബൽ പ്രവർത്തിക്കുന്നത്. ഇവർക്ക് വേണ്ടി മഖ്‌ബൂൽ ഒരുക്കുന്ന ഒരു സംഗീത ആൽബത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന "മതി".

Advertising
Advertising

Full View

ഹിപ് ഹോപ്പും ഹാർഡ് റോക്കും ഭക്തി ഗാനങ്ങളും സൂഫി- ഖവാലി ഗാനങ്ങളും ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കും എല്ലാം സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിലൂടെ പുറത്തെത്തും. മലയാള സംഗീത ശാഖയെ കൂടുതൽ വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News