ദുൽഖർ സൽമാനും നിങ്ങളും തമ്മിൽ എന്താണ് പ്രശ്നം..? ടൊവിനോയുടെ മറുപടി
‘ലോകയുടെ പ്രൊമോഷന് വന്നപ്പോൾ ദുൽഖർ എല്ലാവരയും പറ്റി പറഞ്ഞു മറ്റുള്ളവരും പറഞ്ഞു..ഞങ്ങൾ ചോദിച്ചിട്ടും നിങ്ങളെ പറ്റി ആരും ഒന്നും പറഞ്ഞില്ല ..!!’
ഓൺലൈൻ ചാനലിന് ടൊവിനോ തോമസ് നൽകിയ ഇന്റർവ്യൂ ആണിപ്പോൾ സിനിമാ ലോകത്ത് ചർച്ച. ദുൽഖർ സൽമാനെ പറ്റിയ്യുള്ള തമിഴ് മാധ്യമങ്ങളുടെ ചോദ്യത്തിന് ടൊവിനോ രസകരമായാണ് മറുപടി നൽകുന്നത്. ലോകയുടെ പ്രൊമോഷന് വന്നപ്പോൾ ദുൽഖർ എല്ലാവരയും പറ്റി പറഞ്ഞു മറ്റുള്ളവരും പറഞ്ഞു. ഞങ്ങൾ ചോദിച്ചിട്ടും നിങ്ങളെ പറ്റി ആരും ഒന്നും പറഞ്ഞില്ല എന്ന് തുടങ്ങുന്ന ചോദ്യത്തിനാണ് ടൊവിനോ ദുൽഖറുമായുള്ള സൗഹൃദം പങ്കുവെക്കുന്നതും, രസകരമായി മറുപടി നൽകുന്നതും.
റിപ്പോർട്ടർ : ദുൽഖർ സൽമാനും നിങ്ങളും തമ്മിൽ എന്താണ് പ്രശ്നം..?
ടൊവിനോ : എന്ത് പ്രശ്നം ഞാൻ ഇപ്പൊൾ പുള്ളിയെ കാൾ ചെയ്യണോ..?
റിപ്പോട്ടർ : ലോകയുടെ പ്രൊമോഷന് വന്നപ്പോൾ ദുൽഖർ എല്ലാവരെയും പറ്റി പറഞ്ഞു മറ്റുള്ളവരും പറഞ്ഞു..ഞങ്ങൾ ചോദിച്ചിട്ടും നിങ്ങളെ പറ്റി ആരും ഒന്നും പറഞ്ഞില്ല ..!!
ടൊവിനോ : ഞാൻ ഇപ്പോൾ അദ്ദേഹത്തെ ഒന്ന് വിളിക്കട്ടെ?എന്നെ പറ്റി എന്താണ് പറയാത്തത് എന്ന് നമുക്ക് ചോദിക്കാം... പക്ഷെ ഇതൊക്കെ നിങ്ങൾ കേട്ടു എന്നത് ശെരിയാണോ..?
റിപ്പോർട്ട്ർ : കേട്ടു, ഞാൻ ആണ് അത് ചോദിച്ചത്
ടൊവിനോ : ശരി, ഞാൻ ചോദിക്കാം..!
ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടങ്ങിയത് തന്നെ ദുൽഖറിന്റെ തീവ്രം എന്ന പടത്തിൽ ആണ് 'ABCD' എന്ന സിനിമയിൽ അദ്ദേഹം ഒരു വില്ലനായിട്ടാണ് ആദ്യമായി അഭിനയിച്ചത്. അന്ന് മുതൽ ഇന്നുവരെ അദ്ദേഹം എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഇപ്പോൾ നിങ്ങൾ പറഞ്ഞത് ഒന്ന് റെക്കോർഡ് ചെയ്ത് നൽകുകയാണെങ്കിൽ, അത് കേട്ട് ഞങ്ങൾക്ക് എല്ലാവർക്കും ചിരിക്കാം.