ഉറ്റ കൂട്ടുകാരിയെ കാണാൻ 'ആരംഭം' സെറ്റിൽ സര്‍പ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ

തെന്നിന്ത്യൻ താരം ഖുശ്‌ബുവിന്റെയും സുന്ദർ സിയുടെയും മകൾ അവന്തിക മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആരംഭം

Update: 2026-04-03 11:03 GMT

25 വര്‍ഷങ്ങൾക്ക് ശേഷം മലയാളി സിനിമയിലേക്ക് എത്തുന്ന പ്രിയ കൂട്ടുകാരിയെ കാണാൻ സിനിമാ സെറ്റിൽ ഓടിയെത്തിയിരിക്കുകയാണ് മോഹൻലാലിന്‍റെ ഭാര്യ സുചിത്ര മോഹൻലാൽ. മറ്റാരുമല്ല സന്ദര്‍ഭം, കാതോട് കാതോരം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ സരിതയെ കാണാനാണ് 'ആരംഭം' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയത്.

തെന്നിന്ത്യൻ താരം ഖുശ്‌ബുവിന്റെയും സുന്ദർ സിയുടെയും മകൾ അവന്തിക മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആരംഭം. ചിത്രത്തിൽ ശക്തമായ വേഷത്തിൽ സരിതയുമുണ്ട്. സരിതയെയും സംവിധായകൻ സുജേഷ് ആനി ഈപ്പനേയും അവന്തികയെയും കാണാനായി തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുചിത്ര എത്തിയതോടെ 'ആരംഭം' ലൊക്കേഷൻ അപൂർവ്വ സൗഹൃദ സംഗമത്തിന് കൂടി വേദിയായി മാറുകയായിരുന്നു. സംവിധായകൻ സുജേഷ് ആനി ഈപ്പനുമായും സുചിത്രയ്ക്ക് വർഷങ്ങൾ നീണ്ട സൗഹൃദമുണ്ട്.

Advertising
Advertising

1991-ൽ 'അങ്കിൾ ബൺ' എന്ന സിനിമയിലൂടെ ഖുശ്‌ബു മോഹൻലാലിന്‍റെ നായികയായതുപോലെ മകൾ അവന്തികയ്ക്കും മലയാളത്തിൽ വലിയൊരു തുടക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 'ആരതി' എന്ന കഥാപാത്രത്തെയാണ് അവന്തിക ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ തുടങ്ങി വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. കുന്നംകുളം, ചാവക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിൽ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് സംഗീകം പകരുന്നത് ഗോപീസുന്ദറാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News