തമിഴ് വൈറൽ റാപ്പർ വെങ്കായോ മലയാളത്തിലേക്ക്; എത്തുന്നത് 'കൊല്ലം കോട്ട കമ്പനി'യിലൂടെ

പൊലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്

Update: 2026-02-16 09:59 GMT

കൊച്ചി: തമിഴ് ഇൻഡിപെൻഡൻ്റ് മ്യൂസിക്കിൽ ട്രെൻഡിങായ വെങ്കായോ റാപ്പർ മലയാളത്തിലേക്ക്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ടിനു പാപ്പച്ചൻ സിനിമ 'കൊല്ലം കോട്ട കമ്പനി'യിലൂടെയാണ് വെങ്കായോ റാപ്പറിൻ്റെ മോളിവുഡ് എൻട്രി. തമിഴിൽ ഹിറ്റായ "ചിക്കമ്മ" എന്ന ട്രാക്കിലൂടെ വെങ്കായോ വാർത്തകളിൽ ഇടം നേടിയിരുന്നു.

നാല് പുതുമുഖ താരങ്ങങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊല്ലം കോട്ട കമ്പനി'. മുഴുനീള ആക്ഷൻ സിനിമകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയാണിത്. കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ പൊലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 'കൊല്ലം കോട്ട കമ്പനി'യുടെ കാമറയ്ക്ക് മുന്നിലും പിന്നിലുമായി 80 ശതമാനവും പുതുമുഖങ്ങൾ ആണെന്ന് സംവിധായകൻ ടിനു പറഞ്ഞു. അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ് ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആർ അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. റാഹിലാണ് സിനിമാറ്റോ​ഗ്രഫർ.

Advertising
Advertising

കോ-പ്രൊഡ്യൂസർ- അച്ചു ബേബി ജോൺ, എഡിറ്റർ - ദീപു ജോസഫ്, ആർട്ട് ഡയറക്ടർ - അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആക്ഷൻ കലൈ കിംഗ്സ്റ്റൺ, കോസ്റ്റ്യൂം ഡിസൈനർ- ആഷിഷ് നമ്പ്യാർ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ, കളറിസ്റ്റ് - ശ്രീക് വാര്യർ [കളർ പ്ലാനറ്റ്], പ്രൊഡക്ഷൻ കൺട്രോളർ- പ്രധ്വി എൻ രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ് - ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു വിജയൻ, സ്റ്റിൽസ് - ഷൈൻ സബൂറ, പ്രോമോ സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, PRO - റോജിൻ കെ റോയ്

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News