സോഷ്യൽമീഡിയ വൈറൽ താരം 'ഗുണ്ട ബിനു'; ശരത് ഉണ്ണിത്താൻ അന്തരിച്ചു

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്

Update: 2026-04-04 04:35 GMT

 സോഷ്യൽ മീഡിയയിൽ 'ഗുണ്ട ബിനു' എന്ന പേരിൽ അറിയപ്പെട്ട റീൽസ് താരം ശരത് ഉണ്ണിത്താൻ അന്തരിച്ചുവെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ അറ്റ്ലാന്റയിൽ വച്ച് കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ സുഹൃത്തുക്കളും നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിയോഗവാർത്ത പങ്കുവച്ചു.

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. 'ഗുണ്ട ബിനു' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ അദ്ദേഹം നല്ലൊരു മിമിക്രി കലാകാരൻ കൂടിയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. മാര്‍ച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

"പ്രിയ കലാകാരൻ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയിൽ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യൽ മീഡിയയിൽ ഗുണ്ട ബിനു എന്ന പേരിൽ ഒരുപാട് വൈറലായ് റീൽസുകളും ശരത് ഉണ്ണിത്താൻ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്", എന്നാണ് ശരത്തിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന പോസ്റ്റ്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News