'മെസി വരില്ല, പണം വാങ്ങി ചതിച്ചു': വി. അബ്ദുറഹിമാന്‍

തെരഞ്ഞെടുപ്പിൽ മെസി വരാത്തത് പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും അബ്ദുറഹിമാൻ

Update: 2026-04-04 04:22 GMT

മലപ്പുറം: മെസി പണം വാങ്ങി കേരളത്തെ ചതിച്ചുവെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് അവരുടെ വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പണം നഷ്ടപ്പെട്ടത് സർക്കാരിനല്ല, സ്പോൺസർക്കാണ്. തിരൂരിലെ തെരഞ്ഞെടുപ്പിൽ ഇത് തനിക്കെതിരെ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. കൃത്യമായ കരാറുകൾ ഉണ്ടായിട്ടും അർജന്റീന ഫുട്ബോൾ അസോസിയേഷൻ കാണിച്ചത് വലിയ വഞ്ചനയാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു. 

കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ല, അവരുടെ കുഴപ്പമാണ്. ഫുട്‌ബോൾ പ്രേമികൾ ധാരാളമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ചതിക്കുകയാണ് അവര് ചെയ്തതെന്നും വി അബ്ദുറഹിമാൻ പറഞ്ഞു.  മാതൃഭൂമി ന്യൂസിനോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News