വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല; വി.ഡി സതീശൻ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് സർവേകൾ പുറത്തുവരുന്നുണ്ട്

Update: 2026-04-04 04:59 GMT

കാസര്‍കോട്‍: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയും. മുഖ്യമന്ത്രി ഇതുവരെ കണക്ക് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് സർവേകൾ പുറത്തുവരുന്നുണ്ട്. എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. സർവേകളിൽ ഒരു കാര്യവുമില്ല. ഒപ്പത്തിനൊപ്പമാണ് എന്ന് വരുത്തിതീർക്കാൻ ശ്രമം. യഥാർത്ഥ ജനവിധി ഇതല്ല. ജനവികാരം പ്രതിഫലിക്കുന്നതല്ല. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചു വരും. യുഡിഎഫ് 100ലധികം സീറ്റുകൾ നേടുമെന്ന് ആവർത്തിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

Advertising
Advertising

തോല്‍വി ഭയന്ന് സിപിഎം അക്രമങ്ങള്‍ നടത്തുകയാണ്. എസ്‍ഡിപിഐ, പിഡിപി, ആര്‍എസ്എസ് പിന്തുണകളെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. എസ്‍ഡിപിഐ തീവ്രവാദ സംഘടന ആണെന്നാണ് പാർട്ടി കോണ്‍ഗ്രസ് പറയുന്നത്. കാപട്യമേ നിന്‍റെ പേരോ പിണറായി എന്ന് ചോദിക്കേണ്ടി വരുന്നു. നാല് പതിറ്റാണ്ട് സിപിഎം ജമാഅത്തെ ഇസ്‍ലാമിയെ തോളില്‍ കൊണ്ടുനടന്നു. ബിജെപി ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെന്നും അദ്ദേഹം പരിഹസിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News