നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചരണത്തിന് ഇനി നാല് നാൾ മാത്രം

പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മോദിയുടെ പ്രചരണ പരിപാടികൾ

Update: 2026-04-04 01:11 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിക്കാൻ ഇനി നാല് നാൾ മാത്രം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധിയും രണ്ടാംഘട്ട പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മോദിയുടെ പ്രചരണ പരിപാടികൾ.

വൈകിട്ട് മൂന്ന് മണിക്ക് തിരുവല്ലയിലാണ് ആദ്യപരിപാടി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെത്തുന്ന രാഹുൽ ഗാന്ധിക്ക് എറണാകുളം, ഇടുക്കി ജില്ലകളിലും പരിപാടികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് മണ്ഡല പര്യടനം ആരംഭിക്കും. മൂന്ന് മുന്നണികളുടെ നിരവധി പ്രമുഖ ദേശീയ നേതാക്കൾ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്.

Advertising
Advertising

പ്രധാനമന്ത്രി പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയും ചാത്തന്നൂരിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും ധനമന്ത്രി നിർമലാ സീതാരാമൻ തൃശൂർ ജില്ലയിലും പ്രചരണത്തിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പര്യടനം ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നടക്കും. സാദിഖലി തങ്ങൾ കാസർകോട് ജില്ലയിലും ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രിയുടെ ധർമടം മണ്ഡല പര്യടനവും തുടരും. 12 കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും. ബൃന്ദ കാരാട്ട് കണ്ണൂരിലും പ്രകാശ് കാരാട്ട് കോഴിക്കോട് ജില്ലയിലും പ്രചരണം നടത്തും. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News