ഹിറ്റ് സ്ട്രീക്ക് തുടരാൻ നിവിൻ പോളി; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പേരും ട്രെയ്ലറും പതിനേഴിന്
ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു പൊളിറ്റിക്കൽ ത്രില്ലർ എത്തുന്നത്
എറണാകുളം: നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പേരും ട്രെയ്ലറും ഈ മാസം 17ന് പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് അണിയറപ്രവർത്തകർ പങ്കുവെച്ചു. എല്ലാ കഥകൾക്കും ഒരു നിമിഷമുണ്ട്, ഞങ്ങളുടേത് തുടങ്ങുന്നത് പതിനേഴിനാണ് എന്നെഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലുള്ളത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്.
കേരളത്തിൽ ചർച്ചയായ പല രാഷ്ട്രീയ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. പൊളിറ്റിക്കൽ ഡ്രാമ ഴോണറിലെത്തുന്ന ചിത്രം പെരുന്നാൾ റിലീസായി തിയറ്ററുകളിലെത്തും.
ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ് എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.