വയലൻസിൽ നോ കോംപ്രമൈസ്; യഷ് - ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ടീസർ പുറത്ത്
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ
കൊച്ചി: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തുന്ന ടോക്സിക്: എ ഫെയ്റിടെയ്ൽ ഫോർ ഗ്രോൺഅപ്പ്സിന്റെ ടീസർ പുറത്ത്. ബഹുമുഖമായ വലിയ സിനിമാ ലോകത്തെയാണ് ടോക്സിക് ടീസർ അവതരിപ്പിച്ചത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഗ്ലിംപ്സും ക്യാരക്ടർ പോസ്റ്ററുകളുമെല്ലാം ഏറെ ചർച്ചയായിരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാപരിസരം കടന്നുപോകുന്നത് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
ശതന്റെ മുൻകാല കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അഭിനയ വിസ്മയമാണ് യഷ് വാഗ്ദാനം ചെയ്യുന്നത്. മാർച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങി ചിത്രത്തിൽ അഞ്ച് നായികമാരാണ് ഉള്ളത്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.