വിജയ്-രശ്മിക വിവാഹം; ഫോൺ ഉപയോഗിക്കുന്നതിനും ചിത്രം പകര്‍ത്തുന്നതിനും വിലക്ക്, അതിഥികൾക്ക് കര്‍ശന നിയന്ത്രണം

വിവാഹവേദിയിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്

Update: 2026-02-20 06:51 GMT

ഹൈദരാബാദ്: വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹം ഫെബ്രുവരി 26ന് നടക്കുമെന്ന റിപ്പോര്‍ട്ടുകൾക്കിടെ ചടങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹവേദിയിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. സുരക്ഷക്കും സ്വകാര്യതക്കുമായി താരങ്ങൾ അന്താരാഷ്ട്ര സുരക്ഷാ ഏജൻസിയെ സമീപിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിലെ ദൃശ്യങ്ങൾ പകർത്തുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാർക്ക് പോലും എൻഡിഎ (Non-Disclosure Agreement) ഒപ്പിടേണ്ടി വന്നിട്ടുണ്ട്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഫെബ്രുവരി 24-ന് ആരംഭിച്ച് 26-ന് വിവാഹത്തോടെ അവസാനിക്കും. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചാണ് വിവാഹം നടക്കുക. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് പേരുകേട്ട ഉദയ്പൂര്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വിവാഹങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്.

Advertising
Advertising

വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും മാർച്ച് 4 ന് ഹൈദരാബാദിൽ സുഹൃത്തുക്കൾക്കും മറ്റ് പ്രമുഖര്‍ക്കുമായി സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

എന്നാൽ വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ രശ്മികയോ വിജയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മറ്റൊരു വസ്തുത. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇരുവരും എപ്പോഴും പറയാറുള്ളത്. എങ്കിലും ഇവർ ഒരുമിച്ച് യാത്രകൾ നടത്തുന്നതിന്റെയും അവധിക്കാലം ആഘോഷിക്കുന്നതിന്‍റെയും ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. സിനിമയിലാണ് ഇപ്പോൾ താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് രശ്മികയുടെ പക്ഷം. "വിവാഹം കഴിക്കാൻ സമയമാകുമ്പോൾ ഞാൻ തന്നെ അത് ലോകത്തെ അറിയിക്കും" എന്ന് താരം മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

കരിയറിന്‍റെ തുടക്കത്തിൽ കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ചില വ്യക്തിപരമായ കാരണങ്ങളാൽ ബന്ധം വേർപിരിയുകയായിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ 3ന് വിജയ്‌യുടെ ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയം നടന്നത്. വളരെ സ്വകാര്യമായിട്ടായിരുന്നു നിശ്ചയ ചടങ്ങുകൾ. ചടങ്ങിന്‍റെ ഫോട്ടോകളൊന്നും പുറത്തുവിട്ടിരുന്നില്ല. ''വിവാഹത്തെക്കുറിച്ച് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് എപ്പോൾ സംസാരിക്കണമെന്ന് എനിക്കറിയാം'' എന്നായിരുന്നു വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികളെക്കുറിച്ച് രശ്മിക ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകൾ പരന്നിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News