'മരിച്ചുപോകുമായിരുന്നു, ചികിത്സ കഴിഞ്ഞപ്പോൾ രൂപം തന്നെ മാറി, വാങ്ങിയ അഡ്വാൻസെല്ലാം തിരികെ നൽകി': റാണാ ദഗുബതി

ഏതാനും വര്‍ഷങ്ങൾക്ക് മുൻപ് കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് റാണ രോഗബാധിതനാകുന്നത്

Update: 2026-02-20 03:59 GMT

ഹൈദരാബാദ്: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് തെലുഗ് താരം റാണാ ദഗുബതി. നടി റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ ചാപ്റ്റർ 2വിലായിരുന്നു മരണത്തെ മുഖാമുഖം കണ്ട നാളുകളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ.

ഏതാനും വര്‍ഷങ്ങൾക്ക് മുൻപ് കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് റാണ രോഗബാധിതനാകുന്നത്. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് അമേരിക്കയിൽ വച്ച് വൃക്ക മാറ്റിവെച്ചു. അദ്ദേഹത്തിന്‍റെ അമ്മ തന്നെയാണ് വൃക്ക ദാനം ചെയ്തത്.രോഗം ബാധിച്ച സമയത്ത് അദ്ദേഹത്തിന്‍റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. നിയന്ത്രിക്കാനാവാത്ത വിധത്തിൽ രക്തസമ്മര്‍ദം കൂടി. ഹൃദയത്തിന് ചുറ്റും കാൽസ്യഫിക്കേഷനും ഉണ്ടായിരുന്നു. ഹൃദയസ്തംഭനത്തിനുള്ള സാധ്യത 70% വരെ കൂടുകയും ചെയ്തു.ഒടുവിൽ വൃക്കകൾ പൂർണമായും പ്രവർത്തനരഹിതമാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.

Advertising
Advertising

തന്‍റെ ആരോഗ്യനില വഷളായപ്പോൾ റാണ എടുത്ത ഏറ്റവും വലിയ തീരുമാനം ഏറ്റെടുത്ത സിനിമകളിൽ നിന്ന് പിന്മാറുകയായിരുന്നു."ഞാൻ രോഗബാധിതനായപ്പോൾ പല നിർമാതാക്കളിൽ നിന്നും വാങ്ങിയ അഡ്വാൻസ് തുക എനിക്ക് മടക്കി നൽകേണ്ടി വന്നു. കാരണം, ആ സിനിമകൾ പൂർത്തിയാക്കാൻ എനിക്ക് കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു," എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു നടനെ സംബന്ധിച്ചിടത്തോളം കരിയറിന്‍റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ഇത്തരമൊരു തീരുമാനം എടുക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നു.

താൻ ഒരു നടനായതുകൊണ്ട് മാത്രമാണ് ഈ പ്രതിസന്ധിയെ അതിജീവിച്ചതെന്ന് റാണ വിശ്വസിക്കുന്നു. "ഞാൻ ഒരു നടനായിരുന്നില്ലെങ്കിൽ, ഈ രോഗാവസ്ഥ എന്നെ മാനസികമായി തകർക്കുമായിരുന്നു. പക്ഷേ, സിനിമ എന്നെ പോരാടാൻ പ്രേരിപ്പിച്ചു. സ്ക്രീനിൽ നായകനായി തിളങ്ങണമെന്ന ആഗ്രഹം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു" റാണ കൂട്ടിച്ചേര്‍ക്കുന്നു.

ശസ്ത്രക്രിയകൾക്ക് ശേഷം റാണയുടെ ശരീരഭാരം കുറഞ്ഞത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ കൃത്യമായ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയും സിനിമയിൽ വീണ്ടും സജീവമാവുകയും ചെയ്തു.ഇപ്പോൾ റാണാ പൂർണ ആരോഗ്യവാനാണ്. അദ്ദേഹം കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്നുണ്ട്.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദുൽഖര്‍ സൽമാൻ ചിത്രമായ കാന്തയിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ശിവകാര്‍ത്തികേയന്‍റെ പരാശക്തിയിൽ അതിഥി വേഷത്തിലുമെത്തി. 2025-ൽ നെറ്റ്ഫ്ലിക്സ് പരമ്പരയായ റാണ നായിഡുവിന്‍റെ രണ്ടാം സീസണിലും അഭിനയിച്ചിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News