സംഗീത് പ്രതാപ്- ഷറഫുദ്ദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' ഫസ്റ്റ് ലുക്ക് പുറത്ത്
ചിത്രം സമ്മര്‍ റിലീസായി തിയറ്ററുകളിലെത്തും
എറണാകുളം: സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. വ്യത്യസ്തമായ ലുക്കിലാണ് പോസ്റ്ററില്‍ ഷറഫുദ്ദീന്‍, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീന്‍ സാന്ദ്രയാണ്.
കൊടുങ്ങലൂരും പരിസര പ്രദേശങ്ങളിലും ആയിരുന്നു 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' ചിത്രീകരണം ആരംഭിച്ചത്. 55 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, കൊച്ചിയില്‍ നടന്ന അവസാന ഷെഡ്യൂളോടെ പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. സമ്മര്‍ റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം അഖില്‍ സേവ്യര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠം, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍ ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കലാസംവിധാനം അപ്പുണ്ണി സാജന്‍, ചീഫ് അസ്സാേസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്‌സ് പിക്ടോറിയല്‍ വി എഫ് എക്‌സ്, മാര്‍ജ്ജാര വിഎഫ്എക്‌സ്, അസ്സാേസിയേറ്റ് ഡയറക്ടര്‍മുബീന്‍ റാഫി, പ്രോജക്ട് ഡിസൈനര്‍ അമൃത മോഹന്‍,അസ്സാേസിയേറ്റ് ക്യാമറാമാന്‍ വിശോക് കളത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡിറക്ടര്‍സ് ആല്‍ബിന്‍ ഷാജി, ഷഫീഖ്, ഡിസൈന്‍സ് യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷന്‍ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ, പിആര്‍ഒ ശബരി