പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസ്; കരമന അഷ്റഫ് മൗലവിയുടെ ജാമ്യ ഹരജി തള്ളി
കേസിലെ രണ്ടാംപ്രതിയാണ് പിഎഫ്‌ഐ ദേശീയ നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവി
Update: 2026-02-23 13:49 GMT
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസില്‍ കരമന അഷ്റഫ് മൗലവിയുടെ ജാമ്യ ഹരജി കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസിലെ രണ്ടാംപ്രതിയാണ് പിഎഫ്‌ഐ ദേശീയ നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവി. അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ നിന്നും ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു.
2022ലാണ് പിഎഫ്‌ഐയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇതിന് പിന്നാലെ പിഎഫ്‌ഐ നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് കരമന അഷ്‌റഫ് മൗലവിയും പിടിയിലായത്.