കെ.എം മാണിയുടെ നിര്യാണത്തോടെ കോട്ടയത്ത് യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്ത‍ല്‍

കെ.എം മാണിയുടെ നിര്യാണത്തോടെ കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍.

Update: 2019-04-13 15:53 GMT
Advertising

കെ. എം. മാണിയുടെ നിര്യാണത്തോടെ കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തോമസ് ചാഴിക്കാടന് അനുകൂലമാകും ജനവിധിയെന്നാണ് യു.ഡി.എഫിന്റെ നിഗമനം. മാണിയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രചാരണം സ്ഥാനാര്‍ഥികള്‍ പുനരാരംഭിച്ചിട്ടുണ്ട്. തീ പാറുന്ന പോരാട്ടമായിരുന്നു കോട്ടയത്ത് നടന്നിരുന്നത്. മൂന്നു മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയപ്പോൾ ത്രികോണ മത്സരത്തിനാണ് കോട്ടയം വേദിയായത്.

എന്നാൽ കേരള കോൺഗ്രസിൻറെ ശക്തനായ നേതാവ് കെ.എം മാണി വിട വാങ്ങിയതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പു രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സഹതാപതരംഗം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാൽ കെ.എം മാണിയുടെ നിര്യാണം തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കില്ലെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എൻ.ഡി.എ സ്ഥാനാർഥിയും പറയുന്നത്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ ഇന്ന് പിറവത്താണ് പ്രചാരണം നടത്തുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ.വാസവൻ പാലായിലും എൻ.ഡി.എ സ്ഥാനാർത്ഥി പി.സി തോമസ് വൈക്കത്തുമാണ് പര്യടനം നടത്തുന്നത്.

Full View
Tags:    

Similar News