കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചു; കേസെടുക്കുമെന്ന് പൊലീസ്

മകനെ പൊലീസ് ബന്ധപ്പെട്ടെങ്കിലും സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചത്

Update: 2024-05-11 07:59 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചു. എഴുപത് വയസുകാരൻ ഷൺമുഖനെയാണ് വാടകവീട്ടിൽ ഉപേക്ഷിച്ചത്. പൊലീസും പാലിയേറ്റീവ് പ്രവർത്തകരും ചേർന്ന് ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റി.. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏറെക്കാലമായി വാടക സംബന്ധിച്ച പ്രശ്നം നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അജിത് വീട്ടിൽ നിന്ന് പോയത്. കിടപ്പുരോഗിയായ അച്ഛൻ ഷൻമുഖനെ ഉപേക്ഷിച്ച് വീട് പൂട്ടിയാണ് അജിത്തും കുടുംബവും കടന്നുകളഞ്ഞത്. അയൽവാസികൾ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഷൺമുഖനെ അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. തൃപ്പൂണിത്തറ പൊലീസിന്‍റെ സഹായത്തോടെ വീട് തുറന്നാണ് ഷൻമുഖന് വെള്ളവും ഭക്ഷണവും നൽകിയത്.

Advertising
Advertising

മകൻ അജിത്തിനെ പൊലീസ് ബന്ധപ്പെട്ടെങ്കിലും സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചത്. അച്ഛൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതുമില്ല. സംഭവത്തിൽ തൃപ്പൂണിത്തുറ നഗരസഭാ അധികൃതരുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ ഷൺമുഖനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News