ചട്ടം ലംഘിച്ച് ഭക്ഷണ വിതരണം; കെ.എന്‍ ബാലഗോപാലിന്റെ വിശദീകരണം വരണാധികാരി അംഗീകരിച്ചു

Update: 2019-04-17 09:11 GMT
Advertising

കൊല്ലം ജില്ലാ ആശുപത്രിയില്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയില്‍ കെ.എന്‍ ബാലഗോപാല്‍ നല്‍കിയ വിശദീകരണം ജില്ലാ വരണാധികാരി അംഗീകരിച്ചു. കെ.എന്‍ ബാലഗോപാലിന്റെ ചിത്രവും തെര‍ഞ്ഞെടുപ്പ് ചിഹ്നവുമുള്ള ടീഷര്‍ട്ട് ധരിച്ച് പൊതിച്ചോറ് വിതരണം ചെയ്തെന്നായിരുന്നു യു.ഡി.എഫ് പരാതി നല്‍കിയത്. പ്രചാരണ പരിപാടി കഴിഞ്ഞുവന്ന പ്രവര്‍ത്തകരാണ് പൊതിച്ചോറ് വിതരണം ചെയ്തതെന്നാണ് ബാലഗോപാല്‍ നല്‍കിയ മറുപടി.

വിശദീകരണം അംഗീകരിച്ച വരണാധികാരി പൊതിച്ചോറ് വിതരണത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേരോ മറ്റുവിവരങ്ങളോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കി.

Tags:    

Similar News