മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്
ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ ആണ് നടപടി.
Update: 2024-05-17 02:34 GMT
KSRTC ഡ്രൈവർ യദു, മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ ആണ് നടപടി. ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചത്. എം.എൽ.എ അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.