കൊല്ലം മണ്ഡലത്തിലെ ഇവന്റ് മാനേജ്മെന്റ് വിവാദം; യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ് 

കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ കോഴിക്കോടുള്ള ഒരു ഇവന്‍റ് മാനേജ്മെന്റ് ടീമിനെ ഏല്‍പ്പിച്ചുവെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം.

Update: 2019-04-20 14:25 GMT
Advertising

കൊല്ലം മണ്ഡലത്തിലെ ഇവന്റ് മാനേജ്മെന്റ് വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി. ഉമ്മന്‍ ചാണ്ടി, ബിന്ദു കൃഷ്ണ, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നല്‍കിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് പരാതി. കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ കോഴിക്കോടുള്ള ഒരു ഇവന്‍റ് മാനേജ്മെന്റ് ടീമിനെ ഏല്‍പ്പിച്ചുവെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം.

Tags:    

Similar News