ജീവനക്കാരുടെ ക്ഷാമ ബത്ത കുടിശ്ശിക തല്‍ക്കാലം നല്‍കില്ല

സർക്കാർ മലക്കം മറിഞ്ഞു. ഉത്തരവ് തിരുത്തി സർക്കാർ.

Update: 2019-04-28 08:40 GMT
Advertising

ജീവനക്കാരുടെ ക്ഷാമ ബത്ത കുടിശ്ശിക മെയ് ഒന്നിന് നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിച്ചു. 16 മാസത്തെ കുടിശ്ശിക തല്‍ക്കാലം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ വര്‍ധിപ്പിച്ച 5 ശതമാനം ഡി.എ ഈ മാസം മുതല്‍ നല്‍കും. കുടിശ്ശിക മൂന്ന് മാസം കൊണ്ട് നൽകുമെന്നാണ് ധനമന്ത്രി തോമസ് ഐസകിന്‍റെ വിശദീകരണം.

കുടിശ്ശികയടക്കം ഡി.എ നൽകുമെന്നു ബജറ്റിലടക്കം പ്രഖ്യാപനം നടത്തുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. കുടിശ്ശികയായി 10,000 രൂപ മുതൽ 60,000 രൂപ വരെയാണു ജീവനക്കാർക്ക്, വരുന്ന ഒന്നാം തീയതി മുതൽ കിട്ടേണ്ടിയിരുന്നത്. ക്ഷേമ പെൻഷൻ തടഞ്ഞുവച്ചവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള തീരുമാനം. ഇതിന്‍റെ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, മുൻഗണനാ റേഷൻ കാർഡിൽപ്പെടാത്തവരെ അർഹരുടെ പട്ടികയിൽ നിന്നു നീക്കാൻ നിർദേശിച്ചു വോട്ടെടുപ്പു കഴിഞ്ഞു രണ്ടാം നാൾ ധനവകുപ്പ് ഉത്തരവിറക്കി.

പുതിയ ഉത്തരവു പ്രകാരം വെള്ള റേഷൻ കാർഡുള്ളവരുടെ സാമ്പത്തിക ശേഷി പരിശോധിച്ച ശേഷമേ ഇനി സാമൂഹിക സുരക്ഷാ പെൻ‌ഷൻ നൽകൂ. ഇതിനായി റേഷൻ ഡേറ്റാ ബേസിലുള്ള പെൻഷൻകാരുടെ സാമ്പത്തിക സ്ഥിതി തദ്ദേശ സെക്രട്ടറിമാർ നേരിട്ടെത്തി പരിശോധിച്ച ശേഷം പട്ടിക നവീകരിക്കും. ഭർത്താവ് മരിക്കുകയോ 7 വർഷത്തിലധികമായി ഭർത്താവിനെ കാണാതാവുകയോ ആയ സ്ത്രീകൾക്കു മാത്രമേ വിധവാ പെൻഷൻ നൽകൂ. കുടിശ്ശിക പണം ആയി തന്നെ നൽകാനാണ് തീരുമാനമെന്നും അതിനാൽ അധിക ഡിയർനെസ് അലവൻസുകൾ മാസ ശമ്പളത്തോടൊപ്പം നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Tags:    

Similar News