മരുന്ന് മാറി നൽകിയതിനെത്തുടർന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

ഡി.എം.ഒ, ആരോഗ്യവകുപ്പ്മന്ത്രി എന്നിവർക്കുൾപ്പെടെ പരാതി നൽകാനാണ് കുടുംബത്തിന്‍റെ നീക്കം

Update: 2024-05-06 04:56 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: തിരൂരിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന ആരോപണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. തിരൂർ പോയ്ലിശേരി സ്വദേശി ആയിശുമ്മുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡി.എം.ഒ, ആരോഗ്യവകുപ്പ്മന്ത്രി എന്നിവർക്കുൾപ്പെടെ പരാതി നൽകാനാണ് കുടുംബത്തിന്‍റെ നീക്കം.

കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോക്ടറെ കാണാൻ ഏപ്രിൽ 18ന് ആശുപത്രിയിൽ എത്തുന്നത്. എന്നാൽ ഡോക്ടർ എഴുതിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്ന് മാറി നൽകുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികൾക്ക് അയവ് വരാൻ നൽകുന്ന മിർട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാൻസർ രോഗികൾക്ക് നൽകുന്ന  ഗുളികയാണ് മാറി നൽകിയത്. ഈ ഗുളിക കഴിച്ചതു മുതൽ തന്നെ ശാരീരിക അസ്വസ്ഥതകൾ കണ്ടുതുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതോടെ നേരത്തെ കാണിച്ചിരുന്ന ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നൽകിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News