‘മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോട്’ പി.വി അന്‍വര്‍

‘തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു’

Update: 2019-04-28 09:30 GMT
Advertising

പൊതുതെരഞ്ഞെടുപ്പിന് ശേഷം സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി പൊന്നാനി ഇടത് സ്വതന്ത്രൻ‍ പി.വി അന്‍വര്‍. സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചു എന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും അൻവർ പറഞ്ഞു.

Full View

തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ അൻവർ, മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാമെന്നും പി.വി അന്‍വര്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് പി.വി അന്‍വറിന്റെ പ്രതികരണം.

Full View
Tags:    

Similar News