ആറ്റിങ്ങലില്‍ ചരിത്രം തിരുത്തി അടൂര്‍ പ്രകാശ്

1991ന്  ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആറ്റിങ്ങലില്‍ വിജയിച്ചിട്ടില്ലായിരുന്നു.

Update: 2019-05-23 16:08 GMT
Advertising

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡ‍ലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി അടൂര്‍ പ്രകാശ്. 1991ന് ശേഷം അദ്യമായിട്ടാണ് ഇടത് കോട്ടയായി അറിയപ്പെട്ട ആറ്റിങ്ങലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വെന്നിക്കൊടി പാറിക്കുന്നത്. സംസ്ഥാനമുടനീളമുണ്ടായ യു.ഡി.എഫ് തരംഗവും, ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണവും അടൂര്‍ പ്രകാശിന് ഗുണമായി.

എ.എ റഹീം, വയലാര്‍ രവി, തലേക്കുന്നില്‍ ബഷീര്‍ എന്നീ മുതിര്‍ന്ന യു‍.ഡി.എഫ് നേതാക്കള്‍ ജയിച്ച ആറ്റിങ്ങല്‍ മണ്ഡലം 1991ല്‍ സുശീല ഗോപാലനിലൂടെയാണ് എല്‍.ഡി.എഫ് തിരിച്ച് പിടിച്ചത്. അതിന് ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആറ്റിങ്ങലില്‍ വിജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അടൂര്‍ പ്രകാശിന്‍റെ ആറ്റിങ്ങലിലെ വിജയത്തിന് ഇരട്ടി മധുരമുണ്ട്. 69000ത്തോളം വോട്ടിന് കഴിഞ്ഞ തവണ ഇടത് മുന്നണി വിജയിച്ച മണ്ഡലമാണ് 40000ത്തോളം വോട്ടുകള്‍ക്ക് യു.ഡി.എഫ് ഇത്തവണ പിടിച്ചടക്കിയത്.

Full View

സംസ്ഥാനമുടനീളം യു.ഡി.എഫിന് അനുകൂലമായി ഉണ്ടായ വോട്ടിംങ് രീതിയും, മോദിക്കെതിരായ വികാരവും ആറ്റിങ്ങലിലും യു.ഡി.എഫിന് അനുകൂലമായിട്ടുണ്ട്. ഇടത് കോട്ടകളായി അറിയപ്പെടുന്ന ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളിലും മേല്‍ക്കൈ ഉണ്ടാക്കാന്‍ കഴിഞ്ഞതും യു.ഡി.എഫ് നേട്ടമായി വിലയിരുത്താം.

Tags:    

Similar News