ആദിവാസികളില്‍ ഇപ്പോഴും നിരവധി ഭൂരഹിതര്‍

മൂന്ന് തലമുറകള്‍ക്ക് മുമ്പ് ആദിവാസികള്‍ അധിവസിച്ച ഭൂമിയിലും ഉപയോഗിച്ച വനവിഭവങ്ങളിലും ആദിവാസികള്‍ക്ക് കൈകാര്യാവകാശം നല്‍കണം എന്നാണ് വനാവകാശ നിയമം പറയുന്നത്.

Update: 2019-06-30 02:47 GMT
Advertising

വനാവകാശ നിയമം നടപ്പിലാക്കിവരുന്നതായും ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കിയാതായുമുള്ള അവകാശവാദമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍. എന്നാല്‍, വയനാട്ടിലടക്കം ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നാലു വര്‍ഷത്തിനിപ്പുറവും ഇടത് സര്‍ക്കാറിനായിട്ടില്ല.

Full View

ആദിവാസികള്‍ക്ക് വനാവകാശ നിയമം നടപ്പാക്കിക്കൊണ്ട് അവരെ കൃഷി ഭൂമിയുടെ ഉടമസ്ഥരാക്കും എന്നാണ് പിണറായി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിരുന്നത്. വനാവകാശം നടപ്പിലാക്കി വരുന്നു എന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഭൂമിക്കായി സമരം നടക്കുന്ന വയനാട്ടിലടക്കം ആദിവാസികള്‍ക്ക് ഇനിയും ഭൂമി നല്‍കിയിട്ടില്ല.

മൂന്ന് തലമുറകള്‍ക്ക് മുമ്പ് ആദിവാസികള്‍ അധിവസിച്ച ഭൂമിയിലും ഉപയോഗിച്ച വനവിഭവങ്ങളിലും ആദിവാസികള്‍ക്ക് കൈകാര്യാവകാശം നല്‍കണം എന്നാണ് വനാവകാശ നിയമം പറയുന്നത്. എന്നാല്‍ വനാവകാശം എന്ന സാമൂഹ്യ അവകാശത്തെ വ്യക്തികളുടെ അവകാശമാക്കി മാറ്റിയതാണ് സര്‍ക്കാര്‍ ചെയ്തത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ പട്ടയമനുസരിച്ച് ഭൂമി തേടി നടക്കുകയാണ് ജില്ലയിലെ പല ആദിവാസി കുടുംബങ്ങളും.

Tags:    

Similar News