അമൃത് പദ്ധതിയിലെ അഴിമതി; എ പ്രദീപ്കുമാര്‍ എം.എല്‍.എക്ക് എതിരെ കോണ്‍ഗ്രസ്  

Update: 2019-07-06 08:16 GMT
Advertising

അമ്യത് പദ്ധതിയുടെ കൺസൾട്ടൻസിയായ റാം ബയോളജിക്കൽസിന് വഴിവിട്ട സഹായം നൽകിയത് എ പ്രദീപ് കുമാർ എം.എൽ.എ ഇടപെട്ടാണെന്ന ആരോപണവുമായി കോൺഗ്രസ്. റാം ബയോളജിക്കൽസ് എം.ഡി റീനയുടെ കുടുംബവും എം.എൽ.എയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് ആരോപിച്ചു. എം.എൽ.എയും കുടുംബവും ഇവർക്ക് ഒപ്പം വിനോദയാത്ര പോയതിന്റെ ചിത്രങ്ങൾ യു.ഡി.വൈ.എഫും പുറത്ത് വിട്ടു.

Full View

അമൃത് പദ്ധതയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷനിലേക്ക് യു.ഡി.വൈ.എഫ് നടത്തിയ മാര്‍ച്ചിനിടെയാണ് എ പ്രദീപ്കുമാര്‍ എംഎല്‍എയ്ക്ക് എതിരെ ആരോപണം ഉന്നയിക്കപ്പെട്ടത്. റാം ബയോളജിക്കല്‍സിന്റെ എംഡി റീനയുമായി എം.എ.എല്‍‌.എയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. ഇത് ഉപയോഗപ്പെടുത്തി എം.എല്‍.എയുടെ വഴിവിട്ട സഹായത്തിലൂടെ റാം ബയോളജിക്കല്‍സ് കരാര്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് യു.ഡി.വൈ.എഫ് കുറ്റപ്പെടുത്തി. അടുത്ത ബന്ധം തെളിയിക്കുന്നതിനായി ഇരു കുടുംബങ്ങളും വിനോദയാത്ര നടത്തിയ ചിത്രങ്ങളും ഇവര്‍ പുറത്ത് വിട്ടു. തൊട്ടു പിന്നാലെ ആരോപണം കോണ്‍ഗ്രസ് നേതൃത്വവും ഏറ്റെടുത്തു. വരും ദിവസങ്ങളില്‍ അമൃത് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ എ പ്രദീപ്കുമാറിലേക്ക് കേന്ദ്രീകരിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.

Tags:    

Similar News