കശ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാനില്‍ ട്രക്കിടിച്ച് അപകടം; നാദാപുരം സ്വദേശി മരിച്ചു

കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

Update: 2024-05-02 08:25 GMT
Editor : ലിസി. പി | By : Web Desk

 ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാനിഹാളിൽ മലയാളികൾ സഞ്ചരിച്ച വാനിൽ ട്രക്കിലിടിച്ച് ഒരാള്‍ മരിച്ചു. നാദാപുരം സ്വദേശി പി.പി സഫ്‌വാനാണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ ട്രക്ക് വാനിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി നടന്ന അപകടത്തിൽ കശ്മീർ സ്വദേശി ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. വാനിലുണ്ടായിരുന്ന 16 യാത്രക്കാരില്‍ 12 പേരും മലയാളികള്‍ ആണ്.

കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍. മരിച്ച സഫ്‌വാന്റെ മൃതദേഹം ബെനി ഹാളിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവർ അനന്ത് നാഗ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News