കുന്തിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; കാര്‍ ഒഴുകിപ്പോയി

ഒന്നര കിലോമീറ്ററോളം ഒഴുകിപ്പോയ കാര്‍ ഏറെ ശ്രമകരമായാണ് കരയിലെത്തിച്ചത്.

Update: 2019-07-19 12:54 GMT
Advertising

പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍. പുഴയുടെ സമീപത്തെ തോട്ടിന്‍കരയില്‍ നിര്‍ത്തിയിട്ട കാര്‍ ഒഴുകിപ്പോയി. ഒന്നര കിലോമീറ്ററോളം ഒഴുകിപ്പോയ കാര്‍ ഏറെ ശ്രമകരമായാണ് കരയിലെത്തിച്ചത്.

മണ്ണാര്‍ക്കാട് കൈതച്ചിറയില്‍ കുന്തിപ്പുഴയോട് ചേര്‍ന്നുള്ള തോട്ടിന്‍കരയില്‍ നിര്‍ത്തിയിട്ട കാറാണ് ഒഴുകിപ്പോയത്. മഴ ഇല്ലായിരുന്നെങ്കിലും പെട്ടെന്ന് വന്ന മലവെള്ളത്തില്‍ തോട്ടില്‍ വെള്ളം നിറയുകയും കാര്‍ ഒഴുകി കുന്തിപ്പുഴയിലെത്തുകയും ചെയ്തു. ഒന്നര കിലോ മീറ്ററോളം ഒഴുകിയ കാര്‍ ഏറെ പണിപ്പെട്ടാണ് കരയിലേക്ക് കയറ്റിയത്. വടംകെട്ടി വലിച്ച് സമീപത്തെ റബ്ബര്‍ എസ്റ്റേറ്റിലേക്ക് കാര്‍ കയറ്റുകയായിരുന്നു. എത്തിയോസ് ലിവ കാറാണ് ഒഴുകിപ്പോയത്. നാട്ടുകാര്‍ സമയബന്ധിതമായി ഇടപെട്ടില്ലെങ്കില്‍ കാര്‍ ഒഴുകിപ്പോയിട്ടുണ്ടാകും.

Full View

സൈലന്‍റ് വാലിയില്‍ ശക്തമായ മഴ പെയ്തതിനാല്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയായിരുന്നു. കുന്തിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടം ഉണ്ടാകും.

Tags:    

Similar News