എസ്.എഫ്.ഐയില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം 

യൂണിവേഴ്സിറ്റി സംഭവത്തില്‍ തിരുത്തല്‍ നടപടി ശക്തമാക്കാന്‍ സി.പി.എം

Update: 2019-07-19 14:06 GMT
Advertising

എസ്.എഫ്.ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞ് കയറുന്നുവെന്ന് സി.പി.എം സെക്രട്ടറിയേറ്റ്. ഗൂഢനീക്കത്തോടെ നുഴഞ്ഞ് കയറുന്നവര്‍ പലയിടത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിലടക്കം തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളജ് വിവാദം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തത്. യൂണിവേഴ്സിറ്റി കോളജ് സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. അതേസമയം തന്നെ എസ്.എഫ്.ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞ് കയറുന്നുവെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ഗൂഢനീക്കത്തോടെ പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞ് കയറുന്നവര്‍ പലയിടത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

Full View

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ കൂടുതല്‍ ശക്തമായ തിരുത്തല്‍ നടപടികളിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം തന്നെ യൂണിവേഴ്സിറ്റി കോളജ് വിവാദത്തിന്‍റെ പേരില്‍ പ്രസ്ഥാനത്തെ ഉടനീളം പ്രതിസന്ധിലാക്കാനുള്ള നീക്കത്തെ ശക്തമായി നേരിടാനും തീരുമാനിച്ചു. അതിനാവശ്യമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

Full View
Tags:    

Similar News