ചന്ദ്രനിലേക്ക് ആര് ടിക്കറ്റെടുത്തു തന്നാലും പോവാന്‍ തയാറാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

അതേസമയം അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി രാഷ്ട്രീയ-സാംസ്കാരിക ലോകം

Update: 2019-07-25 13:47 GMT
Advertising

ബി. ഗോപാലകൃഷ്ണന് മറുപടിയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. ജയ് ശ്രീരാം വിളി മുഴക്കിയതിനല്ല, അതിന്‍റെ പേരില്‍ കൊലവിളി മുഴക്കിയതിനെതിരെയാണ് കത്തെഴുതിയത് എന്ന് അടൂര്‍ പറഞ്ഞു. ചന്ദ്രയാന്‍ പോയിക്കഴിഞ്ഞു, ആയതിനാല്‍ ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് എടുത്ത് തരുകയാണെങ്കില്‍ പോകാന്‍ തയാറാണെന്നും അടൂര്‍ പരിഹസിച്ചു.

Full View

അതേസമയം അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി രാഷ്ട്രീയ-സാംസ്കാരിക ലോകം. സി.പി.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളും ചലച്ചിത്ര പ്രവര്‍ത്തകരും അടൂരിന് പിന്തുണയുമായി രംഗത്തുവന്നു.

അടൂരിനെതിരായ നീക്കം കേരളം പുച്ഛിച്ചു തള്ളുമെന്ന് കാനം രാജേന്ദ്രന്‍. ശക്തമായ അമര്‍ഷം പ്രകടിപ്പിച്ച സംവിധായകന്‍ കമല്‍ തീയറ്ററിലെ ദേശീയ ഗാന വിവാദത്തില്‍ താന്‍ നേരിട്ട ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ രണ്ടാം വരവിന്റെ ധാര്‍ഷ്ട്യമെന്ന് ടി വി ചന്ദ്രന്‍.

ആര്‍.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും കേരളമൊന്നടങ്കം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News