പെരിയാറിന്റെ തീരം ഇടിഞ്ഞുതുടങ്ങി; വീട് തകരുമെന്ന ഭീതിയില്‍ കുഞ്ഞുണ്ണിക്കരയിലെ കുടുംബം

പെരിയാറിനാല്‍ ചുറ്റപ്പെട്ട ദ്വീപായ ഇവിടെ ജലനിരപ്പ് ഉയരുമ്പോള്‍ തന്നെ ആശങ്കയോടെയാണ് ആളുകള്‍ കഴിയുന്നത്

Update: 2019-08-14 02:30 GMT
Advertising

പെരിയാറിന്റെ തീരം ഇടിഞ്ഞ് തുടങ്ങിയതോടെ ഏത് നിമിഷവും വീട് തകരുമെന്ന ഭീതിയില്‍ കഴിയുകയാണ് ആലുവ കുഞ്ഞുണ്ണിക്കരയിലെ കുടുംബം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ദ്വീപായ ഇവിടെ ജലനിരപ്പ് ഉയരുമ്പോള്‍ തന്നെ ആശങ്കയോടെയാണ് ആളുകള്‍ കഴിയുന്നത്.

ശക്തമായ മഴ പെയ്താല്‍ പെരിയാരിലെ ജലനിരപ്പ് ഉയരും. കുഞ്ഞുണ്ണിക്കരയിലെ ചിറമുറിയില്‍ അഷ്റഫിന്റെ വീടിനോട് ചേര്‍ന്നാണ് പെരിയാര്‍ രണ്ടായി തരിയുന്ന സ്ഥാനം. ഒരു ഭാഗം ഏലൂര്‍ ഭാഗത്തേക്കും മറ്റൊരു ഭാഗം കമ്പനിപ്പടിയിലേക്കും ഒഴുകും. ശക്തമായ ഒഴുക്കില്‍ വെള്ളം അടിച്ചെത്തിയതോടെ പുഴയോട് ചേര്‍ന്നുള്ള തീരം പുഴയെടുത്തു, സംരക്ഷണ ഭിത്തി തകര്‍ന്നു. സംരക്ഷണഭിത്തി പുനര്‍ നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെട് അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പരാതി.

കഴിഞ്ഞ പ്രളയകാലത്ത് അഷ്റഫലിയുടെ വീടിനോട് ചേര്‍ന്നുള്ള വെളിച്ചെണ്ണ പാക്കിങ് യൂണിറ്റിലേക്കും വെള്ളം കയറിയിരുന്നു. ഇത്തവണ പെയ്ത മഴയില്‍ പെരിയാറിലെ വെള്ളം കുഞ്ഞുണ്ണിക്കരയിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാത്രിയില്‍ തന്നെ പ്രദേശത്ത് നിന്നും വീട് വിട്ടു പോയത് 700 ലധികം പേരാണ്.

Tags:    

Similar News