ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

അഞ്ച് പേരാണ് ഒഴുക്കിൽപെട്ടത്

Update: 2024-05-26 07:46 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: എറണാകുളം പുത്തൻവേലിക്കര ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കൊടകര സ്വദേശി ജ്വാല ലക്ഷ്മി (13) , ഇളന്തിക്കര സ്വദേശി മേഘ (27) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടു.അയല്‍വാസികളായ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News