ബാര്‍ കോഴ: സര്‍ക്കാറിനോട് ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടാണെന്നും വി.ഡി സതീശൻ

Update: 2024-05-26 06:38 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മദ്യനയം ചർച്ച ചെയ്തിട്ടില്ലെന്ന സർക്കാർ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എക്സൈസിനെ മറികടന്ന് ടൂറിസം വകുപ്പ് ഇതിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. സര്‍ക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു.

സര്‍ക്കാറിനോട് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ 

1. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ മറികടന്നത് എന്തിന്?

2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?

Advertising
Advertising

3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?

4. ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ?

5. കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?

6. സര്‍ക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്.

അതേസമയം, ബാർ കോഴ ആരോപണത്തിൽ അനിമോന്റെ മലക്കം മറിച്ചിൽ കൂടുതൽ ദുരൂഹത ഉണ്ടാക്കിയെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. 25 കോടിയുടെ അഴിമതി മൂടി വെക്കാൻ അനുവദിക്കില്ല.ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മന്ത്രിമാർ വിദേശത്ത് പോയി.പ്രതിപക്ഷം വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News