തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. 86 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. 56 എംഎൽഎമാർ ഇത്തവണയും മത്സരിക്കും. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും. ഇത് ഉൾപ്പെടെ അഞ്ച് ഇടത്ത് ഒഴിച്ചിട്ടു. തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർഥി ആൻ്റണി രാജുവിന്റെ കേസിലെ വിധി വന്നശേഷം പ്രഖ്യാപിക്കും. രണ്ട് സീറ്റുകളിലെ സ്ഥാനാർഥികൾ രണ്ട് ദിവസത്തിനകം ഉണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണയും ധർമ്മടത്ത് മത്സരിക്കും. കെ.കെ ശൈലജ പേരാവൂരിലും പി.രാജീവ് കളമശ്ശേരിയിലും ജനവിധി തേടും. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്നും പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിടും. മാഹിയിൽ അഡ്വ. ടി അശോക് കുമാർ (സ്വതന്ത്രൻ) മത്സരിക്കും.
മഞ്ചേശ്വരം - കെ ആർ ജയാനന്ദ, ഉദുമ - സി. എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ - വി.പി.പി മുസ്തഫ, പയ്യന്നൂർ - ടി.ഐ മധുസൂദനൻ, കല്ല്യാശ്ശേരി - എം.വിജിൻ, തളിപ്പറമ്പ് - പി.കെ ശ്യാമള, അഴീക്കോട് - കെ.വി സുമേഷ്, തലശ്ശേരി - കാരായി രാജൻ, മട്ടന്നൂർ - വി.കെ സനോജ്
കുറ്റ്യാടി - കെ പി കുഞ്ഞമ്മദ് കുട്ടി, കൊയിലാണ്ടി - കെ ദാസൻ, പേരാമ്പ്ര - ടി പി രാമകൃഷ്ണൻ, ബാലുശ്ശേരി - കെ.എം സച്ചിൻദേവ്, കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ, ബേപ്പൂർ - പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി - ലിന്റോ ജോസഫ്, കുന്നമംഗലം - പി.ടി.എ റഹീം
വർക്കല - വി ജോയ്, ആറ്റിങ്ങൽ - ഒ. എസ് അംബിക, വാമനപുരം - ഡി. കെ മുരളി, കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവ് - വി.കെ പ്രശാന്ത്, നേമം - വി ശിവൻകുട്ടി, അരുവിക്കര - ജി. സ്റ്റീഫൻ, പാറശ്ശാല - സി. കെ ഹരീന്ദ്രൻ, കാട്ടാക്കട - ഐ. ബി സതീഷ്, നെയ്യാറ്റിൻകര - കെ. ആൻസലൻ
കൊല്ലം - എസ് ജയമോഹൻ, ചവറ - സുജിത് വിജയൻ പിള്ള (സിപിഎം സ്വതന്ത്രൻ ), കൊട്ടാരക്കര - കെ. എൻ ബാലഗോപാൽ, കുണ്ടറ - എസ് എൽ സജികുമാർ, ഇരവിപുരം - എം നൗഷാദ്, ആറന്മുള - വീണ ജോർജ്, കോന്നി - കെ യു ജനീഷ് കുമാർ, മാനന്തവാടി - ഒ.ആർ കേളു, സുൽത്താൻ ബത്തേരി - എം.എസ് വിശ്വനാഥൻ
അരൂർ - ദലീമ ജോജോ, ആലപ്പുഴ - പി.പി ചിത്തരഞ്ജൻ, അമ്പലപ്പുഴ - എച്ച് സലാം, കായംകുളം - യു പ്രതിഭ, മാവേലിക്കര - എം.എസ് അരുൺകുമാർ, ചെങ്ങന്നൂർ - സജി ചെറിയാൻ, ഏറ്റുമാനൂർ - വി.എൻ വാസവൻ, കോട്ടയം - അഡ്വ. കെ അനിൽകുമാർ, പുതുപ്പള്ളി - കെ.എം രാധാകൃഷ്ണൻ. ദേവികുളം - അഡ്വ. എ. രാജ, ഉടുമ്പഞ്ചോല - കെ.കെ ജയചന്ദ്രൻ,
അങ്കമാലി - സാജു പോൾ, ആലുവ - എ.എം ആരിഫ്, വൈപ്പിൻ - അഡ്വ. എം. ബി ഷൈനി, കൊച്ചി - കെ.ജെ മാക്സി, തൃപ്പൂണിത്തുറ - കെ.എൻ ഉണ്ണികൃഷ്ണൻ, കുന്നത്തുനാട് - പി.വി ശ്രീനിജിൻ, കോതമംഗലം - ആന്റണി ജോൺ, തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്
ചേലക്കര - യു. ആർ പ്രദീപ്, കുന്നംകുളം - എ.സി മൊയ്തീൻ, ഗുരുവായൂർ - എൻ.കെ അക്ബർ, മണലൂർ - പ്രൊഫ. സി രവീന്ദ്രനാഥ്, വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട - ആർ ബിന്ദു, പുതുക്കാട് - കെ.കെ രാമചന്ദ്രൻ.
തൃത്താല - എം ബി രാജേഷ്, ഷൊർണ്ണൂർ - മമ്മിക്കുട്ടി, ഒറ്റപ്പാലം - കെ. പ്രേംകുമാർ, കോങ്ങാട് - കെ. ശാന്തകുമാരി, മലമ്പുഴ - എ പ്രഭാകരൻ, തരൂർ - പി.പി സുമോദ്, നെന്മാറ - കെ. പ്രേമൻ, ആലത്തൂർ - ടി.എം ശശി, കൊണ്ടോട്ടി - എ. പ്രമോദ് ദാസ്, നിലമ്പൂർ - യു. ഷറഫലി, വണ്ടൂർ - ഡോ. കെ.കെ ദാമോദരൻ, പെരിന്തൽമണ്ണ - വി.പി മുഹമ്മദ് ഹനീഫ, വേങ്ങര - സബാഹ് കുണ്ടുപുഴക്കൽ, താനൂർ - വി.അബ്ദുറഹ്മാൻ, തവനൂർ - കെ.ടി ജലീൽ, പൊന്നാനി - എം.കെ സക്കീർ