വ്യക്തിപരമായി തേജോവധം ചെയ്യുന്നു, ബിജെപിയുമായി ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതം:വി.എസ് ശിവകുമാർ

മരണം വരെ കോൺഗ്രസ് കൊടി പിടിക്കുമെന്നും പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ചിലർ മനഃപൂർവം സൃഷ്ടിക്കുന്ന അജണ്ടകളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Update: 2026-03-15 09:14 GMT

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മരണം വരെ കോൺഗ്രസ് കൊടി പിടിക്കുമെന്നും പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ചിലർ മനഃപൂർവം സൃഷ്ടിക്കുന്ന അജണ്ടകളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതര വിശ്വാസികൾ തനിക്ക് നൽകുന്ന വോട്ടുകൾ മാറ്റിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന് ശിവകുമാർ ആരോപിച്ചു. ഒരു വലിയ വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ തിരിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഈ നുണപ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവും ശിവകുമാറും തമ്മിൽ തർക്കം നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. പാറശ്ശാല സീറ്റ് നൽകാമെന്ന് ഹൈക്കമാൻഡ് പ്രതിനിധി ദീപാ ദാസ് മുൻഷി അറിയിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരമോ അരുവിക്കരയോ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ശിവകുമാർ, അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ മറ്റ് വഴികൾ നോക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News