നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്

Update: 2026-03-15 11:17 GMT

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. മന്ത്രിമാരും മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന ശക്തമായ നിരയെയാണ് ഇത്തവണ പാർട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നത്.

നിലവിലെ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഒല്ലൂർ മണ്ഡലത്തിൽ നിന്നും, കൃഷി മന്ത്രി പി. പ്രസാദ് ചേർത്തലയിൽ നിന്നും ജനവിധി തേടും. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി. ആർ. അനിൽ നെടുമങ്ങാടും, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്തും വീണ്ടും മത്സരിക്കും. കൂടാതെ തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, പട്ടാമ്പിയിൽ മുഹമ്മദ് മുഹസിൻ, നാട്ടികയിൽ ഗീത ഗോപി എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.യുവാക്കൾക്കും അഭിഭാഷകർക്കും മുൻഗണന നൽകുന്നതാണ് പ്രഖ്യാപിക്കപ്പെട്ട പട്ടിക.

Advertising
Advertising

അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), അഡ്വ. പി. വസന്തം (നാദാപുരം), അഡ്വ. ഷെഫീർ കിഴിശ്ശേരി (ഏറനാട്), അഡ്വ. എം. എസ്. താര (കരുനാഗപ്പള്ളി), അഡ്വ. ആർ. രാജേന്ദ്രൻ (ചാത്തന്നൂർ) എന്നിങ്ങനെ നിരവധി അഭിഭാഷകർ പട്ടികയിലുണ്ട്. മഞ്ചേരി മണ്ഡലത്തിൽ മുസ്തഫ വി.എം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കലണ്ടർ പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23നാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24നും, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 9ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് 4ന് പുറത്തുവരും

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News