പച്ചിലമലയില്‍ മണ്ണിടിച്ചിലിന് സാധ്യത; പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നല്‍കി

മഴ കനത്താല്‍ പ്രദേശത്ത് നിന്ന് മാറണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

Update: 2019-08-15 02:54 GMT
Advertising

കൊല്ലം കുന്നിക്കോട് പച്ചിലമലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ആളുകള്‍ മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ്. മഴ കനത്താല്‍ പ്രദേശത്ത് നിന്ന് മാറണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴ തുടര്‍ന്നാല്‍ കുന്നിക്കോട് എല്‍.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കും.

Full View

വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് പച്ചിലമല നിവാസികള്‍ക്കാണ് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അഞ്ചു വര്‍ഷം മുന്‍പ് പച്ചിലമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പിന്നീട് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത കണ്ടെത്തുകയും ചെയ്തു. മഴ ശക്തമായാലുള്ള അപകടസാധ്യത മുന്നില്‍ക്കണ്ടാണ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ചൊവ്വാഴ്ച റവന്യൂ അധികൃതരും ജനപ്രതിനിധികളും പച്ചിലമലയിലെത്തി പ്രദേശവാസികളോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇവിടെനിന്നും മാറിത്താമസിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അതേസമയം അടിയന്തര സാഹചര്യം ഉണ്ടായാൽ കുന്നിക്കോട് ടൗൺ എൽ.പി സ്കൂള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് തുറക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.

Tags:    

Similar News