കള്ളക്കടൽ പ്രതിഭാസം ഇന്നും തുടരും; കേരള തീരത്ത് ഓറഞ്ച് അലർട്ട്

നാളെ വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Update: 2024-05-06 00:49 GMT
Editor : Lissy P | By : Web Desk

തിരുവന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് മുന്നറിയിപ്പ്. വൈകുന്നേരം 3.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്. പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കോഴിക്കോട് കടൽക്ഷോഭമുണ്ടായി. വെസ്റ്റ്ഹിൽ ശാന്തി നഗറിലെ വീടുകളിൽ വെള്ളം കയറി.

അതേസമയം, ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെന്ന നേരിയ ആശ്വാസം നിലനില്‍ക്കുമ്പോഴും നാളെ വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട്  നൽകി. അതിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയും പ്രവചിക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

Advertising
Advertising
Full View



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News