ശക്തിയായി ഒലിച്ചെത്തിയ മണ്ണും വെള്ളവും കരീമിനെ ദൂരേക്ക് വലിച്ചെറിഞ്ഞു; കവളപ്പാറ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറാതെ കരീം

പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഭാര്യയെ ദുരന്തമെടുത്ത ഞെട്ടലിലാണ് കരീം

Update: 2019-08-16 01:40 GMT
Advertising

മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട കരീം രക്ഷപ്പെട്ടത് അതി സാഹസികമായാണ്. ശക്തിയായി ഒലിച്ചെത്തിയ മണ്ണും വെള്ളവും കരീമിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഭാര്യയെ ദുരന്തമെടുത്ത ഞെട്ടലിലാണ് കരീം.

Full View

ദുരന്തമുണ്ടാകുമെന്ന ഭീതിയിൽ വീട്ടിൽ നിന്നും മാറാൻ തുടങ്ങുകയായിരുന്നു കരീമും ഭാര്യ സക്കീനയും... പക്ഷേ അപ്പോഴേക്കും അത് സംഭവിച്ച് കഴിഞ്ഞിരുന്നു. സർവശക്തിയുമുപയോഗിച്ചു എല്ല് പൊട്ടിയ കാലുമായി കരീം ചളിയിൽ നിന്ന് പുറത്ത് വന്നെങ്കിലും, ഭാര്യ സക്കീന വലിയ ദുരന്തത്തിൽ അകപ്പെട്ടിരുന്നു. ആ കരച്ചിൽ ഇപ്പോഴും കരീമിന് സങ്കടപ്പെടുത്തുന്ന ഓർമയാണ്.

കാലിന് ഗുരുതര പരിക്കേറ്റ കരീം തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് ആശുപത്രിയിലെത്തുന്നത്. ഭാര്യയും സഹോദരന്റെ മകളും ദുരന്തത്തിൽ പെട്ട ഓർമയിൽ കരീം തേങ്ങുകയാണ്‌.

Tags:    

Similar News