കനത്ത മഴയില്‍ പാലക്കാട് വന്‍ കൃഷിനാശം; കോടിക്കണക്കിന് രൂപയുടെ പച്ചക്കറി നശിച്ചു

ഓണത്തിന് മുൻമ്പായി വിളവെടുക്കാനിരിക്കെയാണ് വ്യാപകമായി കൃഷി നശിച്ചത്

Update: 2019-08-18 02:27 GMT
Advertising

ശക്തമായ മഴയിൽ പാലക്കാട് ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ പച്ചക്കറി കൃഷിയാണ് നശിച്ചത്. ഓണത്തിന് മുൻമ്പായി വിളവെടുക്കാനിരിക്കെയാണ് വ്യാപകമായി കൃഷി നശിച്ചത്.

Full View

ബ്ലേഡ് മാഫിയയിൽ നിന്നും കൊള്ളപ്പലിശക്ക് വായ്പ എടുത്ത പുത്തൻ - ലക്ഷ്മി ദമ്പതികളുടെ പച്ചക്കറി കൃഷി തോട്ടമാണിത്. കാറ്റിലും മഴയിലും എല്ലാം നശിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം പച്ചക്കറി കൃഷി നടക്കുന്ന പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിലെ ഭൂരിഭാഗം കർഷകരുടെയും അവസ്ഥ ഇതു തന്നെ. തുടർച്ചയായി പെയ്ത മഴയിൽ പടവലം, പാവൽ, കുമ്പളം തുടങ്ങിയവയെല്ലാം ചീഞ്ഞു പോയി.

Tags:    

Similar News