പ്രളയം തകര്‍ത്ത വീട്ട് ഉപകരണങ്ങള്‍ നന്നാക്കി ഐ.ടി.ഐ വിദ്യാര്‍ഥികള്‍  

നൈപുണ്യ കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് വീടുകളിലെത്തി ഉപകരണങ്ങള്‍ ശരിയാക്കുന്നത്.

Update: 2019-08-19 02:15 GMT
Advertising

പ്രളയത്തില്‍ കേടുപാട് സംഭവിച്ച വീട്ട് ഉപകരണങ്ങള്‍ നന്നാക്കുന്നതിന്‍റെ തിരക്കിലാണ് സംസ്ഥാനത്തെ ഐ.ടി.ഐ വിദ്യാര്‍ഥികള്‍. നൈപുണ്യ കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് വീടുകളിലെത്തി ഉപകരണങ്ങള്‍ ശരിയാക്കുന്നത്.

പ്രളയത്തില്‍ മിക്ക വീട്ട് ഉപകരണങ്ങളും ഒലിച്ചുപോയവര്‍, ഉള്ള ഉപകരണങ്ങളാവട്ടെ വെള്ളം കയറി നശിച്ചു. ഇവര്‍ക്ക് കൈതാങ്ങാവുകയാണ് നൈപുണ്യ കര്‍മ്മ സേന. സംസ്ഥാനത്തുടനീളം ഐ.ടി.ഐ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് പ്രധാനമായും ശരിയാക്കുന്നത്. ചില വീടുകളില്‍ ആദ്യം മുതല്‍ വയറിങ്ങ് നടത്തേണ്ടിവരുന്നു. ചിലര്‍ക്ക് പ്ലമ്പിങ് വര്‍ക്കുകള്‍, ആശാരി പണി തുടങ്ങിയവയെല്ലാം ഇവര്‍തനെ ചെയ്യുന്നു.

വിവിധ ഡിപാര്‍ട്ട്മെന്‍റ് വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചാണ് വീടുകളില്‍ കയറി ഇറങ്ങുന്നത്. മാറ്റേണ്ട ഉപകരണങ്ങളടക്കം ഇവര്‍ മാറ്റി നല്‍കുകയും ചെയ്യുന്നു. നൈപുണ്യ കര്‍മ്മസേനക്ക് സര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ നിന്നാണ് പണം ചിലവഴിക്കുന്നത്.

Full View
Tags:    

Similar News