ശശിയെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിക്കും: കോടിയേരി

പി ശശി എം.എല്‍.എയെ തിരിച്ചെടുക്കാന്‍ സി.പി.എം നീക്കം.

Update: 2019-08-27 09:59 GMT
Advertising

പീഡന പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന പി ശശി എം.എല്‍.എയെ തിരിച്ചെടുക്കാന്‍ സി.പി.എം നീക്കം. ശശിയെ ഉള്‍പ്പെടുത്താന്‍ ജില്ലാ നേതൃത്വം ശിപാര്‍ശ നല്‍കി. ശശിയെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി.കെ ശശിയെ പാർട്ടിയിൽ നിന്നും സസ്പെൻറ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും കമ്മറ്റികളിലൊന്നിലും ഉൾപ്പെടുത്തിയിരുന്നില്ല. പി.കെ ശശിയെ ജില്ലാ കമ്മറ്റിയിൽ എടുക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. സസ്പെൻഷൻ കാലയളവിൽ ശശിയുടെ പ്രവർത്തനം മാതൃകപരമായാരുന്നുവെന്നും അഭിപ്രായം ഉയർന്നു. ജില്ലാ കമ്മറ്റിയുടെ ശുപാർശ സംസ്ഥാന കമ്മറ്റി ചർച്ച ചെയ്ത് തീരുമാനം എടുക്കും.

Full View

അടുത്ത സംസ്ഥാന കമ്മറ്റിയിൽ തന്നെ തീരുമാനം എടുക്കാനാണ് സാധ്യത. ഏരിയാ സമ്മേളനങ്ങളിൽ വിഭാഗീയത നടന്നതായി സംസ്ഥാന കമ്മറ്റി കണ്ടെത്തി. വിഭാഗീയത വെച്ചു പെറുപ്പിക്കില്ലെന്ന് കോടിയേരി യോഗത്തിൽ പറഞ്ഞതായും സൂചനയുണ്ട്. ഏരിയാ സമ്മേളനത്തിൽ മത്സരം നടന്ന സ്ഥലത്ത് വോട്ടെടുപ്പിൽ പരാജയപ്പെട്ടവരെയും കമ്മറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാന കമ്മറ്റിയുടെ തിരുത്തൽ രേഖ ജില്ലാ കമ്മറ്റിയിൽ കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.

Tags:    

Similar News